Skip to main content

വാളയാറില്‍ പാല്‍ പരിശോധന ലബോറട്ടറി; ഉദ്ഘാടനം ഇന്ന്

 

 

ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ മൂന്നു മുതല്‍ ഏഴു വരെ വാളയാര്‍ ചെക്ക്പോസ്റ്റില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താത്ക്കാലിക പാല്‍ പരിശോധന ലബോറട്ടറി ആരംഭിക്കുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നും മായം കലര്‍ന്നതും നിശ്ചിത ഗുണനിലവാരമില്ലാത്ത പാല്‍ വിപണിയില്‍ എത്താതിരിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള പാല്‍ ലഭ്യമാക്കുന്നതിനും ക്ഷീര വികസന വകുപ്പിന്റെ ഊര്‍ജ്ജിത പാല്‍ പരിശോധന പരിപാടി ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ മൂന്ന്) രാവിലെ 8.30 ന് വാളയാര്‍ ജി.എസ്.ടി. കെട്ടിടത്തിലെ പാല്‍ പരിശോധന ലബോറട്ടറി പരിസരത്ത് എ. പ്രഭാകരന്‍ എം.എല്‍.എ. നിര്‍വഹിക്കും.  പരിപാടിയില്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീത, പഞ്ചായത്തംഗം കെ. സുന്ദരി, വാര്‍ഡ് അംഗം സനൂപ്, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. മാര്‍ക്കറ്റില്‍ ലഭിക്കുന്ന പാലിന്റെ ഗുണമേന്മ പൊതുജനങ്ങള്‍ക്ക് സൗജന്യമായി പരിശോധിക്കാന്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.

date