Skip to main content

പാല്‍ പരിശോധന: ക്ഷീര വികസന വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഇന്നു മുതല്‍

 

ഓണത്തോടനുബന്ധിച്ച് വിപണിയില്‍ വിറ്റഴിക്കുന്ന പാലിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഏഴു വരെ പ്രവര്‍ത്തിക്കും. സിവില്‍ സ്‌റ്റേഷനിലുള്ള ക്ഷീരവികസന വകുപ്പിന്റെ ഗുണനിയന്ത്രണ ലാബിലാണ് രാവിലെ എട്ടു മുതല്‍ വൈകീട്ട് എട്ട് വരെ സൗജന്യ പാല്‍ പരിശോധന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിപണിയില്‍ ലഭ്യമായ എല്ലാ പാല്‍ സാമ്പിളുകളും ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ശേഖരിച്ച് ഗുണനിലവാരം ഉറപ്പുവരുത്തും. പരിശോധനയില്‍ ഗുണനിലവാരമില്ലാത്ത പാല്‍ കണ്ടെത്തിയാല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ രേഖാമൂലം അറിയിക്കും. പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും പാല്‍ സാമ്പിള്‍ കൊണ്ടുവന്ന് സൗജന്യമായി പരീക്ഷിച്ച് ഫലം അറിയാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. പരിശോധന ലാബുകളില്‍ പാലിന്റെ കൊഴുപ്പ്, കൊഴുപ്പ് ഇതര ഘടകങ്ങള്‍, അസിഡിറ്റി, പ്രിസര്‍വേറ്റീവുകള്‍, ന്യൂട്ര ലൈസറുകള്‍, അഡല്‍ട്രന്റ്റ്‌സ് എന്നിവ പരിശോധിക്കുന്നതിനുള്ള സൗകര്യമുണ്ടെന്ന് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ അറിയിച്ചു.

date