Skip to main content

നാട്ടികയിൽ സപ്ലൈകോ ഓണം മാർക്കറ്റ് ഇന്ന് (സെപ്റ്റംബർ 3) മുതൽ

 

സപ്ലൈകോ ഓണം മാർക്കറ്റ് നാട്ടിക നിയോജക മണ്ഡല തല ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 3) രാവിലെ 11.30ന് സി സി മുകുന്ദൻ എംഎൽഎ നിർവഹിക്കും. ചേർപ്പ് സപ്ലൈകോ സൂപ്പർമാർക്കറ്റിൽ നടക്കുന്ന ചടങ്ങിൽ  പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് അധ്യക്ഷത വഹിക്കും. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാധാകൃഷ്ണൻ മാസ്റ്റർ,  ജില്ലാ പഞ്ചായത്ത് മെമ്പർ വി ജി വനജകുമാരി എന്നിവർ പങ്കെടുക്കും. സെപ്റ്റംബർ  7 വരെയാണ് സപ്ലൈകോ ഓണം മാർക്കറ്റ് സംഘടിപ്പിക്കുന്നത്. പൊതു വിപണിയേക്കാൾ വിലക്കുറവിൽ ഭക്ഷ്യധാന്യങ്ങൾ, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ തുടങ്ങി നിത്യോപയോഗ സാധനങ്ങൾ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുകയാണ് ലക്ഷ്യം.

date