Skip to main content
ഫോട്ടോ: സപ്ലൈകോ കോങ്ങാട് ഓണം ഫെയറിന്റെ ഉദ്ഘാടനം അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ. നിര്‍വഹിക്കുന്നു.

കോങ്ങാട് സപ്ലൈകോ ഓണം ഫെയര്‍ ആരംഭിച്ചു

 

ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തുന്നഓണം ഫെയറിന് കോങ്ങാടില്‍ തുടക്കമായി. കോങ്ങാട് മാവേലി സ്റ്റോര്‍ പരിസരത്ത് അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യ വില്‍പന പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ നിര്‍വഹിച്ചു. കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജിത്ത് അധ്യക്ഷനായി. സെപ്റ്റംബര്‍ ഏഴ് വരെ നടക്കുന്ന ഓണം ഫെയറില്‍ പൊതുജനങ്ങള്‍ക്ക് റേഷന്‍കാര്‍ഡുമായി എത്തി സാധനങ്ങള്‍ വാങ്ങാം. രാവിലെ 9.30 മുതല്‍ രാത്രി എട്ട് വരെയാണ് പ്രവര്‍ത്തന സമയം. ഫെയറില്‍ 13 ഇനങ്ങള്‍ ലഭിക്കും. പരിപാടിയില്‍ കോങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ബിന്ദു, ജില്ലാ പഞ്ചായത്തംഗം എ. പ്രശാന്ത്, പാലക്കാട് ഡിപ്പോ മാനേജര്‍ ജി. സുമ, കോങ്ങാട് മാവേലി സ്റ്റോര്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ് സുധ എന്നിവര്‍ പങ്കെടുത്തു.

സാധനങ്ങളുടെഓണം ഫെയറിലെ സബ്സിഡി വില:

ചെറുപയര്‍ - 74 രൂപ
ഉഴുന്ന് - 66
പച്ചക്കടല - 43
വെള്ളപയര്‍ - 45
തുവരപരിപ്പ് - 65
മുളക് - 75
മല്ലി - 19
പഞ്ചസാര - 22
ജയ അരി - 25
കുറുവ അരി - 25
പച്ചരി - 23
വെളിച്ചെണ്ണ - 128
മട്ട അരി - 24
 

date