Skip to main content

കുടുംബശ്രീ ജില്ലാതല ഓണവിപണന മേള ഇന്നു മുതല്‍

 

 

പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ഓണം വിപണന മേള ഇന്നു (സെപ്റ്റംബര്‍ 3) മുതല്‍ ഏഴു വരെ സ്‌റ്റേഡിയം ബസ് സ്റ്റാന്‍ഡിനു സമീപം സംഘടിപ്പിക്കുന്നു. മേളയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കും. ജില്ലയിലെ കുടുംബശ്രീ സംരംഭകര്‍ നിര്‍മ്മിക്കുന്ന കൈത്തറി തുണിത്തരങ്ങള്‍, കരകൗശല വസ്തുക്കള്‍, നാടന്‍ അച്ചാറുകള്‍, കുടുംബശ്രീ സംഘകൃഷിക്കാര്‍ ഉത്പാദിപ്പിച്ച നാടന്‍ പച്ചക്കറികള്‍, പൂക്കള്‍, മറ്റു മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എന്നിവ മിതമായ നിരക്കില്‍ മേളയില്‍ ലഭിക്കും. കൂടാതെ വിവിധ കലാ-സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.

date