Skip to main content

അതി ദാരിദ്ര്യ നിർമാർജ്ജന പ്രക്രിയ മൈക്രോപ്ലാൻ   പ്രകാശനം ചെയ്തു

കോട്ടയം: കടുത്തുരുത്തി കടുത്തുരുത്തി പഞ്ചായത്തിലെ അതി ദാരിദ്ര്യ നിർമാർജ്ജന പ്രക്രിയ മൈക്രോപ്ലാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ പ്രകാശനം ചെയ്തു.
പഞ്ചായത്തുതലത്തിൽ നടത്തിയ സർവേയിൽ അതി ദാരിദ്ര്യ വിഭാഗത്തിലുള്ള ഏഴ് കുടുംബങ്ങളാണുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്തംഗം ജോസ് പുത്തൻ കാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.

(കെ.ഐ.ഒ.പി.ആര്‍ 2104/2022)

date