Skip to main content

പാൽ സംഭരണ വിതരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കോട്ടയം: അരീപ്പറമ്പ് ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ പാൽ സംഭരണ വിതരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് നിർവഹിച്ചു. അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണൻ അധ്യക്ഷയായിരുന്നു. അയർക്കുന്നം പഞ്ചായത്തിലെ ഇല്ലിമൂല ജങ്ഷനിലാണ് പുതിയ സംഭരണ വിതരണ കേന്ദ്രം ആരംഭിച്ചത്. 50 ചതുരശ്ര അടിയോട് കൂടിയ കെട്ടിടവും സ്ഥലവും സംഘത്തിന്റെ തനത് ഫണ്ടുപയോഗിച്ച് 31.5 ലക്ഷം രൂപ ചെലവഴിച്ചാണ് വാങ്ങിയത്. മണർകാട്, അയർക്കുന്നം പഞ്ചായത്തുകളിലെ അരീപ്പറമ്പ്, അമയന്നൂർ, മാലം പ്രദേശങ്ങളിലെ ക്ഷീര കർഷകരാണ് സംഘത്തിലുള്ളത്.
 മണർകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, പള്ളം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുജാത ബിജു, ജയിംസ് പുതുമന, പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം ബിജു തോമസ്, അയർക്കുന്നം പഞ്ചായത്ത് അംഗങ്ങളായ ഷീന മാത്യു, ഷൈലജ റെജി, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ, അസിസ്റ്റന്റ് ഡയറക്ടർ വിജി വിശ്വനാഥ്, ക്ഷീര വികസന ഓഫീസർ എം.വി കണ്ണൻ, അരീപ്പറമ്പ് ക്ഷീരസംഘം പ്രസിഡന്റ് വി.സി സ്‌കറിയ, സെക്രട്ടറി കെ.എസ്. ടിജോ എന്നിവർ പങ്കെടുത്തു.

(കെ.ഐ.ഒ.പി.ആര്‍ 2105/2022)

date