Skip to main content

പോഷണ മാസാചരണത്തിന് തുടക്കമായി

ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തില്‍ പോഷണ മാസാചരണത്തിന് തുടക്കമായി. കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവരിലെ പോഷകസമൃദ്ധി ലക്ഷ്യമിട്ടുള്ള പോഷന്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് പരിപാടികള്‍. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധര ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ എം.സുജാത റായ് അധ്യക്ഷയായി. ഉദ്ഘാടനത്തോടനുബന്ധിച്ച് അങ്കണവാടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പോഷകാഹാര പ്രദര്‍ശനവും ബെള്ളൂര്‍ പി എച്ച് സി യുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും നടത്തി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജയകുമാര, പഞ്ചായത്ത് സെക്രട്ടറി മിഥുന്‍ കൈലാസ്, ജനപ്രതിനിധികളായ ബി.എന്‍.ഗീത, അബ്ദുല്‍ ഖാദര്‍, ഹെഡ് ക്ലാര്‍ക്ക് പ്രമോദ്, വിഇഒ ബി.ഗോകുല്‍, ജെപിഎച്എന്‍ ഷൈജ, സിഡിഎസ് ചെയര്‍പേഴ്സണ്‍ എ.മാലിനി, സിഡിപിഒ പി.വി.ലതിക, ഐസിഡിസ് സൂപ്പര്‍വൈസര്‍ മഞ്ജുള തുടങ്ങിയവര്‍ പങ്കെടുത്തു.
 

date