Skip to main content

ഓണാഘോഷം  

കാസര്‍കോട് കളക്ടറേറ്റില്‍ വിപുലമായി പരിപാടികളോടെ ഓണാഘോഷം നടന്നു. ഓണാഘോഷപരിപാടികള്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു. പൂക്കളവും ഓണസദ്യയുമായി കളക്ടറേറ്റിലെ വിവിധ വകുപ്പുകള്‍ ആഘോഷത്തില്‍ പങ്കാളികളായി.  
ഓണാഘോഷത്തിന്റെ ഭാഗമായി കസേരകളി, വടംവലി അടക്കം വിവിധ മത്സരങ്ങളും നടന്നു.

ഉദയഗിരിയിലെ ജില്ലാ പോലീസ് ആസ്ഥാനത്ത് ഓണാഘോഷം സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്തു. എ.എസ്.പി പി.കെ.രാജു, ഡി.വൈ.എസ്.പിമാരായ വി.വി.മനോജ്, പി.കെ.സുധാകരന്‍, ഡോ.വി.ബാലകൃഷ്ണന്‍,എ.സതീഷ്‌കുമാര്‍, പി.കെ.വിശ്വംഭരന്‍, എം.എമാത്യു, എം.സുനില്‍കുമാര്‍ തുടങ്ങി ഉദ്യോഗാസ്ഥരും കുടുംബാംഗങ്ങളും പങ്കെടുത്തു. ഓണപ്പൂക്കളം, വടംവലി, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമുള്ള വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
 

date