Skip to main content

ഉപഭോക്തൃ കലാജാഥ സെപ്റ്റംബര്‍ നാലിന് ജില്ലയില്‍

ഉപഭോക്തൃ ബോധവത്കരണത്തിനായി സംസ്ഥാനത്താകെ ഉപഭോക്തൃകാര്യ വകുപ്പ് നടത്തുന്ന കലാജാഥ ഞായറാഴ്ച(സെപ്റ്റംബര്‍ നാലിന്) ജില്ലയില്‍ പര്യടനം നടത്തും. രാവിലെ 10ന് ഹൊസ്ദുര്‍ഗ്ഗ് അലാമിപള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഫ്ളാഗ് ഓഫ് ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തും, വൈകിട്ട് നാലിന് കുമ്പളയിലും കൂത്ത്, ഓട്ടന്‍ തുള്ളല്‍, തെരുവ് നാടകം തുടങ്ങിയ പരിപാടികള്‍ അവതരിപ്പിക്കും. ഇതോടൊപ്പം ബുക്ക്ലെറ്റ് വിതരണവും നടത്തും. ജില്ലയിലെ വിവിധ ഉപഭോക്തൃസന്നദ്ധ സംഘടനകള്‍, സ്‌കൂള്‍ കണ്‍സ്യൂമര്‍ ക്ലബ്ബുകള്‍, എന്‍.എസ്.എസ് വൊളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത് ഉപഭോക്തൃബോധവത്കരണ പരിപാടി വിജയിപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
 

date