ജനറല്‍ ആശുപത്രിയില്‍ വിജയകരമായി ലാപ്രോസ്‌കോപ്പിക് നെഫ്രെക്ടമി ശസ്ത്രക്രിയ
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആദ്യമായി ലാപ്രോസ്‌കോപ്പിക് നെഫ്രെക്ടമി (താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ വൃക്ക പുറത്തെടുക്കുന്ന) ശസ്ത്രക്രിയ വിജയകരമായി നടത്തി. സര്‍ജറി വിഭാഗത്തിലെ തലവനായ ഡോ.തങ്കരാജിന്റെ നേതൃത്വത്തില്‍ 24 വയസ്സുള്ള വൃക്കരോഗം ബാധിച്ചയാള്‍ക്ക് അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ.ബിപിന്‍, ഡോ.മിനി, സര്‍ജറി വിഭാഗത്തിലെ അസിസ്റ്റന്റ് ഡോ.രാധാകൃഷ്ണന്‍, സ്റ്റാഫ് നഴ്‌സ്മാരായ ശ്രീജ, സാബു, അമ്പിളി എന്നിവരുള്‍പ്പെട്ട ടീം നാലുമണിക്കൂര്‍ 30 മിനിട്ട് നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.
ജനറല്‍ ആശുപത്രിയില്‍ ഇതോടൊപ്പം ലാപ്രോസ്‌കോപ്പിക് കോളി സിസ്റ്റക്ടമി, ലാപ്രോസ്‌കോപ്പിക് അപ്പന്റിസെക്ടമി മുതലായവ സ്ഥിരമായി ചെയ്യുന്നുണ്ട്. ആറ് മാസങ്ങള്‍ക്കു മുന്‍പ് നാലു കിലോക്കടുത്ത് ഭാരമുള്ള ഗര്‍ഭാശയ മുഴ ഡോ.സുനില്‍കുമാറിന്റെയും, ഡോ.സുരേഷിന്റെയും നേതൃത്വത്തില്‍ വയര്‍ തുറന്ന് നീക്കം ചെയ്തിരുന്നു.
പി.എന്‍.എക്‌സ്.3080/18
- Log in to post comments