Post Category
സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം തിങ്കളാഴ്ച മുതല്‍
കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരങ്ങള്‍ക്ക് തിങ്കളാഴ്ച (ജൂലായ് 23) കെ.ടി. മുഹമ്മദ് സ്മാരക തിയേറ്ററില്‍ തുടക്കമാവും. ആഗസ്റ്റ് ഒന്നിന് സമാപിക്കും. ദിവസവും വൈകീട്ട് 6.30 നാണ് നാടകങ്ങള്‍ അരങ്ങേറുക. ആദ്യദിവസം അങ്കമാലി അക്ഷയയുടെ ആഴം, 24 ന് കായംകുളം കെ.പി.എ.സിയുടെ ഈഡിപ്പസ്, 25ന് തിരുവനന്തപുരം സംഘകേളിയുടെ ഒരു നാഴിമണ്ണ്, 26 ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്‍റെ കരുണ, 27 ന് കണ്ണൂര്‍ സംഘചേതനയുടെ കോലം, 28 ന് തിരുവനന്തപുരം സൗപര്‍ണികയുടെ നിര്‍ഭയ, 29 ന് തിരുവനന്തപുരം അക്ഷരകലയുടെ രാമാനുജന്‍ തുഞ്ചത്ത് എഴുത്തച്ഛന്‍, 30 ന് ഓച്ചിറ സരിഗയുടെ രാമേട്ടന്‍, 31 ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി, ആഗസ്റ്റ് ഒന്നിന് കൊച്ചിന്‍ സംഘവേദിയുടെ വാക്കു പൂക്കും കാലം എന്നീ നാടകങ്ങള്‍ അരങ്ങേറും.
date
- Log in to post comments