Skip to main content

പൊതുജനാരോഗ്യ ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി യോഗം 30ന് 

 

    കേരള പൊതുജനാരോഗ്യ ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി യോഗം സെപ്റ്റംബര്‍ 30ലേക്ക് മാറ്റി. നേരത്തെ 29നാണ് നിശ്ചയിച്ചിരുന്നത്.

    30ന് രാവിലെ 10.30ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, പൊതുജനങ്ങള്‍
തുടങ്ങിയവരില്‍ നിന്ന് പൊതുജനാരോഗ്യ ബില്ലുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും. 

    അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നിയമസഭാ സെക്രട്ടറിക്ക് രേഖാമൂലമോ legislation@niyamasabha.nic.in എന്ന ഇ-മെയില്‍ മുഖേനയോ അയക്കാം. ബില്ലും ഇതുമായി ബന്ധപ്പെട്ട  ചോദ്യാവലിയും നിയമസഭാ വെബ്‌സൈറ്റില്‍ (www.niyamasabha.org) ലഭ്യമാണ്.

date