Skip to main content

ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്   പദ്ധതി ക്യാഷ് അവാര്‍ഡ് നല്‍കുന്നു

 

    കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളില്‍ 2021-22 അധ്യയന വര്‍ഷം സ്റ്റേറ്റ്/സിബിഎസ്ഇ/ ഐസിഎസ്ഇ/ സിലബസുകളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കും, 2021-22 അധ്യയന വര്‍ഷം കലാകായിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കും  ക്യാഷ് അവാര്‍ഡ് നല്‍കും. സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനമോ അതിലധികമോ മാര്‍ക്ക്/ഗ്രേഡ് ലഭിച്ചിരിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15. ഫോണ്‍ നമ്പര്‍ 0484-2341677.

date