Post Category
ഓണം ബോണസ്
ഭാഗ്യക്കുറി ക്ഷേമനിധിയില്‍ ഓണം ബോണസ് വിതരണവുമായി ബന്ധപ്പെട്ട് തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലുള്ള ക്ഷേമനിധി അംഗങ്ങളുടെ പട്ടിക ഈ മാസം 27ന് രാവിലെ 10 മുതല്‍ തിരുവല്ല മുനിസിപ്പല്‍ ഠൗണ്‍ഹാളിന് സമീപം സാക്ഷ്യപ്പെടുത്തലിന് അവസരം ഉണ്ടായിരിക്കും. കഴിഞ്ഞ മാര്‍ച്ച് 31 വരെ അംഗത്വം എടുത്തിട്ടുള്ളതും ഇപ്പോഴും സജീവ അംഗത്വമുള്ളവരുമായ അംഗങ്ങള്‍ ഐഎഫ്എസ്‌സി കോഡുള്ള പാസ് ബുക്ക്, ക്ഷേമനിധി പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം നേരിട്ട് ഹാജരായി ബോണസ് പട്ടിക പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. അന്നേ ദിവസങ്ങളില്‍ ഈ താലൂക്കുകളിലുള്ളവര്‍ക്ക് പത്തനംതിട്ട ക്ഷേമനിധി ഓഫീസില്‍ സാക്ഷ്യപ്പെടുത്തലിന് അവസരമുണ്ടായിരിക്കില്ല. ഫോണ്‍: 0468 2222709. (പിഎന്‍പി 2061/18)
date
- Log in to post comments