Skip to main content

വിര്‍ച്വല്‍/ ഓഗ്മെന്റഡ് റിയാലിറ്റി കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

 

    കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ  വിര്‍ച്വല്‍/ ഓഗ്മെന്റഡ് റിയാലിറ്റി  കോഴ്‌സുകളുടെ പരിശീലനം കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഉടന്‍ ആരംഭിക്കുന്നു. നൂതനമായ AR/VR റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള യൂണിറ്റി സെര്‍ട്ടിഫൈഡ് ഗെയിം ഡെവലപ്പര്‍, ആര്‍ട്ടിസ്റ്റ് കോഴ്‌സുകളാണ് പൊതുജങ്ങള്‍ക്കു  വേണ്ടി സര്‍ക്കാര്‍ ലഭ്യമാക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് പരിശീലനം.  പ്ലസ് 2 ആണ് യോഗ്യത. ഈ തൊഴിലധിഷ്ഠിത കോഴ്സില്‍ ചേരുവാന്‍ www.asapkerala.gov.in വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 9447715806, 9846954436

date