Skip to main content

സ്വയം തൊഴില്‍ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

 

    എംപ്ലോയെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേനയുള്ള വിവിധ സ്വയം തൊഴില്‍ വായ്പ പദ്ധതികളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. 10 ലക്ഷം രൂപ വരെ പരമാവധി വായ്പ ലഭിക്കുന്ന വിവിധ പദ്ധതികളിന്മേല്‍ 20 ശതമാനം മുതല്‍ 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും. അപേക്ഷ ഫോമുകള്‍ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് നേരിട്ടും, www.employment.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഓണ്‍ലൈനായും, ഒക്ടോബര്‍ 31 വരെ നടത്തുന്ന വിവിധ സ്വയം തൊഴില്‍ ശില്പശാലകളില്‍ നിന്നും ലഭിക്കും. കൂടുതല്‍  വിവരങ്ങള്‍ക്കും, ശില്പശാലകളില്‍ പങ്കെടുക്കുന്നതിനും 0484-2422458, 9744998342 ബന്ധപ്പെടാം.  
 

date