Skip to main content
ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തിരുവാങ്കുളം മഹാത്മാ, കൊച്ചിൻ സൗത്ത് റോട്ടറി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ഓൺലൈൻ പ്രശ്നോത്തരി മത്സരം   ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ ഉദ്ഘാടനം ചെയ്യുന്നു.

സംസ്ഥാനതല ഓൺലൈൻ പ്രശ്നോത്തരി  സംഘടിപ്പിച്ചു

 
ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ്,
തിരുവാങ്കുളം മഹാത്മാ, കൊച്ചിൻ സൗത്ത് റോട്ടറി എന്നിവയുടെ ആഭിമുഖ്യത്തിൽ 
സംസ്ഥാന തല ഓൺലൈൻ പ്രശ്നോത്തരി മത്സരം 
 സംഘടിപ്പിച്ചു. മത്സരം ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ- പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഒരുക്കിയ  മത്സരത്തിൽ പാലക്കാട്‌ പിഎംജിഎം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി സാനിയ വർമ്മ ഒന്നാമതെത്തി. എളമക്കര ഭവൻസ് സ്കൂളിലെ ഹരിത് മോഹൻ, പട്ടിമറ്റം മാർ കുരിയോസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആദിത്യൻ .കെ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

റോട്ടറി-സ്. ടി. റെഡ്യാർ എം.ഡി. രാജേന്ദ്രൻ ഇവർറോളിങ് ട്രോഫിക്കായാണ് മത്സരം സംഘടിപ്പിച്ചത്. 
ഐ.എം. ജി സീനിയർ ഫാക്കൽട്ടി പി.പി. അജിമോൻ പ്രശ്നോത്തരി മത്സരം നയിച്ചു.

എം. ആർ. അമൽ അധ്യക്ഷത വഹിച്ചു. വിമുക്തി സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ  വി. ടി. ജോബ്, ആർ. കൃഷ്ണാനന്ദ്, അരുൺ നന്ദകുമാർ, ജൂഡിൻ വർഗീസ്, ആദിത്യ. ബി, പവിത്ര രാജീവ്  എന്നിവർ പങ്കെടുത്തു.

date