Skip to main content

മിനിമം വേതനം: തര്‍ക്കം ഒത്തുതീര്‍ന്നു

കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ഹോള്‍സെയില്‍ മെഡിക്കല്‍ ഷോപ്പുകളിലെ സെയില്‍സ് റപ്രസന്റേറ്റീവുമാര്‍ക്ക് മിനിമം വേതനം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കം  കണ്ണൂര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ സുരേന്ദ്രന്‍.ടി.വി.യുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി.  മിനിമം വേജസിന് പുറമെ നല്‍കിയിരുന്ന ഇന്‍സന്റീവ് അതത് സ്ഥാപനങ്ങളില്‍ നിലവിലുളള സമ്പ്രാദയം അനുസരിച്ച് തുടര്‍ന്നു നല്‍കും.  കൂടാതെ മിനിമം വേതനപ്രകാരമുളള കുടിശ്ശിക 2018 ഏപ്രില്‍ മുതലുള്ളത് നല്‍കും. യോഗത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികളായി എംവി.രാമകൃഷ്ണന്‍, സി.പി.കുഞ്ഞുമൊയ്ദു, പി.സുധീര്‍.  എന്നിവരും യൂണിയനെ പ്രതിനിധീകരിച്ച് കെ.വി.സഹദേവന്‍, പി.സുരേഷ്, സുര്‍ജിത്ത്കുമാര്‍, കെ.രാജന്‍, കെ.എം.ബാബു എന്നിവരും പങ്കെടുത്തു.

date