Skip to main content

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ബീഡി, ചുണ്ണാമ്പുകല്ല്, ഡോളമൈറ്റ് മൈനുകള്‍ എന്നിവയിലെ തൊഴിലാളികള്‍, സിനി വര്‍ക്കേഴ്‌സ് എന്നിവരുടെ മക്കളുടെ 2018-19 വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ് മുതല്‍ പഠിക്കുന്നവര്‍ക്ക് സഹായം ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ കാര്‍ഡും കോര്‍ ബാങ്കിംഗ് സിസ്റ്റം, എന്‍.ഇ.എഫ്.ടി എന്നീ സൗകര്യങ്ങളുമുള്ള സേവിങ്‌സ് ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. അപേക്ഷ scholorships.gov.in എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്‌ടോബര്‍ 31. ബന്ധപ്പെടേണ്ട വിലാസം: വെല്‍ഫെയര്‍ കമീഷണര്‍ ഓഫീസ്, ലേബര്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍, താണ പി.ഒ, കണ്ണൂര്‍, 670012, ഫോണ്‍: 0497 2700995, 2705012.

date