Skip to main content
കോതമംഗലം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് എൻ.എസ്‌.എസ്‌ യൂണിറ്റും ആന്റി നാർക്കോട്ടിക് ക്ലബും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ യുവജന റാലി

'ലഹരി ഒഴിവാക്കൂ സമൂഹത്തെ രക്ഷിക്കൂ';  കോതമംഗലത്ത് ലഹരി വിരുദ്ധ യുവജന റാലി 

 

'ലഹരി ഒഴിവാക്കൂ സമൂഹത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയർത്തി കോതമംഗലം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് എൻ.എസ്‌.എസ്‌ യൂണിറ്റും ആന്റി നാർക്കോട്ടിക് ക്ലബും സംയുക്തമായി ലഹരി വിരുദ്ധ യുവജന റാലി സംഘടിപ്പിച്ചു. കോതമംഗലം  ചെറിയപള്ളിത്താഴത്ത് നിന്നും ആരംഭിച്ച്  മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ സമാപിച്ച റാലി മാർത്തോമാ ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ ഫ്ലാഗ് ഓഫ് ചെയ്തു.

 പോലീസ്, എക്‌സൈസ് വകുപ്പുകളുടെയും കോതമംഗലം നഗരസഭയുടെയും സഹകരണത്തോടെയാണ്  റാലി നടന്നത്.

പരിപാടിയോടനുബന്ധിച്ച് കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്  ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും  ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. പി.സോജൻലാൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി എൻ.എസ്‌.എസ്‌ വൊളന്റിയർമാർ ബസ് സ്റ്റാൻഡിൽ തെരുവ് നാടകവും അവതരിപ്പിച്ചു. 

കവളങ്ങാട് പഞ്ചായത്ത് മെമ്പർ സിബി മാത്യു, മാർത്തോമാ ചെറിയപള്ളി ട്രസ്റ്റിമാരായ സി.ഐ ബേബി, ബിനോയ് മണ്ണഞ്ചേരി, എംബിറ്റ്‌സ് കോളേജ് ചെയർമാൻ പി.വി പൗലോസ്, ട്രഷറർ സി.കെ ബാബു,  സെക്രട്ടറി സി.എ കുഞ്ഞച്ചൻ, എൻ.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസർ ഷിജു രാമചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date