Skip to main content

കൃഷി ഭവനുകളിൽ ഇന്റേൺഷിപ്പിന് അവസരം

 

ജില്ലയിലെ കൃഷി ഭവനുകളിൽ ഇൻറേൺഷിപ്പ് അറ്റ് കൃഷി ഭവൻ പദ്ധതി പ്രകാരം പരിശീലനത്തിനായി വി.എച്ച്.എസ്.സി(അഗ്രിക്കള്‍ച്ചർ), ഡിപ്ലോമ  അഗ്രിക്കൾച്ചർ അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഓർഗാനിക് അഗ്രിക്കൾച്ചർ എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ പ്രാദേശിക തലത്തിൽ കൃഷി ഭവനുകളിലും ബ്ലോക്ക് തലത്തിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലും  സ്വീകരിക്കും. പ്രായപരിധി 2022 ഓഗസ്റ്റ് ഒന്നിന് 18 വയസ്സു മുതൽ 41 വയസ്സ് വരെ. അവസാന തീയതി- ഒക്ടോബർ 22. കൂടുതൽ വിവരങ്ങൾക്ക് 0484 2422224

date