Skip to main content
സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തോടനുബന്ധിച്ച്  പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാതല പ്രതിഭാ സംഗമം ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം:  ജില്ലാതല പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു

    സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തോടനുബന്ധിച്ച്  പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാതല പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 2021-22 അധ്യയന വര്‍ഷത്തില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. 

    മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ ഭാവുകങ്ങള്‍ നേരുന്നതായും ഓരോരുത്തരും സമൂഹത്തോട് കരുതലുള്ളവരായി വളരണമെന്നും ഉമ തോമസ് എം.എല്‍.എ പറഞ്ഞു. ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 176 വിദ്യാര്‍ത്ഥികളാണ് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് സ്വന്തമാക്കിയത്. ഇവര്‍ക്കുള്ള പട്ടികജാതി വികസന വകുപ്പിന്റെ ഉപഹാരം എം.എല്‍.എ സമ്മാനിച്ചു. തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ നിന്നും ബി.എ ഫൈന്‍ ആര്‍ട്സ് കോഴ്സില്‍ ഒന്നാം റാങ്ക് നേടിയ അരവിന്ദ് ചടയനേയും ആദരിച്ചു. 

    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പന്‍ മുഖ്യാതിഥിയായി. നഗരസഭാ വൈസ് ചെയര്‍മാന്‍ എ. എ ഇബ്രാഹിംകുട്ടി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുനീറ ഫിറോഫ്, വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ നൗഷാദ് പല്ലച്ചി, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ. സന്ധ്യ, മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ അനില്‍ ഭാസ്‌കര്‍, ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍ പങ്കെടുത്തു.

date