Skip to main content
ആഗോള ദുരന്ത ലഘൂകരണ ദിനത്തോട് അനുബന്ധിച്ച് കോതമംഗലം ഫയര്‍ ആൻഡ് റെസ്‌ക്യൂ സ്റ്റേഷന്റെ നേതൃത്വത്തില്‍ പല്ലാരിമംഗലം ഗവൺമെന്റ് ഹൈസ്‌കൂളില്‍ നടത്തിയ ബോധവത്കരണ ക്ലാസ്

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം:  പല്ലാരിമംഗലം ഗവ. ഹൈസ്‌കൂളില്‍ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു 

 

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണവുമായി ബന്ധപ്പെട്ട് കോതമംഗലം ഫയര്‍ ആൻഡ് റെസ്‌ക്യൂ സ്റ്റേഷന്റെ നേതൃത്വത്തില്‍ പല്ലാരിമംഗലം ഗവൺമെന്റ് ഹൈസ്‌കൂളില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ദുരന്തമുണ്ടായാല്‍ എങ്ങനെ അതിന്റെ ആഘാതം കുറയ്ക്കാം എന്ന വിഷയത്തിലാണ് ബോധവത്കരണ ക്ലാസ്സ് നടത്തിയത്. ഫലപ്രദമായി പ്രഥമ ശുശ്രൂഷ നല്‍കുന്നത് സംബന്ധിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. 

അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍മാരായ കെ.കെ ബിനോയ്, ടി.കെ എല്‍ദോ, കെ.എം മുഹമ്മദ് ഷാഫി, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സല്‍മാന്‍ ഖാന്‍ തുടങ്ങിയവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.

date