Post Category
അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം ആചരിച്ചു
അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണവുമായി ബന്ധപ്പെട്ട് കൊച്ചി താലൂക്കിന്റെയും മട്ടാഞ്ചേരി അഗ്നി രക്ഷാ സേനയുടെയും നേതൃത്വത്തില്‍ മട്ടാഞ്ചേരി ടി. ഡി സ്കൂളിൽ ബോധവത്കരണ ക്ലാസും മോക്ക് ഡ്രില്ലും സംഘടിപ്പിച്ചു. ദുരന്തമുണ്ടായാല്‍ എങ്ങനെ അതിന്റെ ആഘാതം കുറയ്ക്കാം എന്ന വിഷയത്തിലാണ് ബോധവത്കരണ ക്ലാസ്സ് നടത്തിയത്. ഫലപ്രദമായി പ്രഥമ ശുശ്രൂഷ നല്‍കുന്നത് സംബന്ധിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കി.
കൊച്ചി താലൂക്ക് തഹസീൽദാർ സുനിത ജേക്കബ്, അസിസ്റ്റന്റ് തഹസീൽദാർ ജോസഫ് ആന്റണി ഹർട്ടിസ്, മട്ടാഞ്ചേരി സ്റ്റേഷൻ ഫയർ ഓഫീസർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
date
- Log in to post comments