Skip to main content

കോഷൻ ഡെപ്പോസിറ്റ്

സ്‌കോൾ-കേരള മുഖേന ഡി.സി.എ കോഴ്‌സിൽ ഒന്നു മുതൽ അഞ്ച് വരെ ബാച്ചുകളിൽ പഠനം പൂർത്തിയാക്കിയവർക്ക് കോഷൻ ഡെപ്പോസിറ്റ് വിതരണം ചെയ്തപ്പോൾ കൈപ്പറ്റാത്ത വിദ്യാർഥികൾക്ക്കോഴ്‌സ് ഫീസ് പൂർണ്ണമായും അടച്ച് കോഷൻ ഡെപ്പോസിറ്റ് ഇനത്തിൽ ഒടുക്കിയ 200 രൂപ തിരികെ ലഭിക്കുന്നതിന് സൗകര്യം. ഇതിനായി സ്‌കോൾ-കേരള വെബ്‌സൈറ്റിൽ (www.scolekerala.orgനിന്നും രസീത് പ്രിന്റെടുത്ത് ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങളും വിദ്യാർഥിയുടെ ഒപ്പും രേഖപ്പെടുത്തി വിദ്യാർഥി/ രക്ഷകർത്താവിന്റെ പേരിൽ നിലവിൽ ഉപയോഗത്തിലുള്ള ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് സഹിതം രസീത് സ്‌കോൾ-കേരളയുടെ ബന്ധപ്പെട്ട ജില്ലാകേന്ദ്രങ്ങളിലോ എക്‌സിക്യൂട്ടീവ് ഡയറക്ടർസ്‌കോൾ-കേരളവിദ്യാഭവൻപൂജപ്പുര.പി.ഒതിരുവനന്തപുരം- 695012 എന്ന വിലാസത്തിൽ തപാൽ മാർഗമോ ഉടൻ എത്തിക്കണം.

പി.എൻ.എക്സ്.  4898/2022

 

date