Skip to main content

ഓണം ഖാദി മേള 2022: സമ്മാന കൂപ്പൺ നറുക്കെടുത്തു

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും, അംഗീകൃത ഖാദി സ്ഥാപനങ്ങളും ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ നടത്തിയ ഓണം ഖാദി മേളയിലെ സ്വർണ്ണ സമ്മാന പദ്ധതി നറുക്കെടുപ്പ് സംസ്ഥാന ലോട്ടറി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഗോർഖി ഭവനിൽ നടന്നു. ഒന്നാം സമ്മാനമായ 10 പവൻ സ്വർണ്ണം 515265 കൂപ്പൺ നമ്പരിൽ കണ്ണൂർ ജില്ലയ്ക്കും രണ്ടാം സമ്മാനമായ 5 പവൻ സ്വർണ്ണം 470862 എന്ന കൂപ്പൺ നമ്പരിൽ തൃശ്ശൂർ ജില്ലയ്ക്കും ലഭിച്ചു. ജില്ലാ അടിസ്ഥാനത്തിലുള്ള ഓരോ പവൻ സ്വർണ്ണം ലഭിച്ച നമ്പരുകൾ: തിരുവനന്തപുരം-221800, കൊല്ലം-392108, പത്തനംതിട്ട-340035, ആലപ്പുഴ-185975, കോട്ടയം-370388, എറണാകുളം-277885, ഇടുക്കി-009204, തൃശ്ശൂർ-240438, മലപ്പുറം-144962, പാലക്കാട്-150571, കോഴിക്കോട്-044537, വയനാട്-033891, കണ്ണൂർ-083083, കാസർകോട്-114897.

പി.എൻ.എക്സ്.  4899/2022

date