Skip to main content

ലഹരിവിരുദ്ധ സന്ദേശമടങ്ങുന്ന ഫോട്ടോകൾ ക്ഷണിച്ചു

സംസ്ഥാന സർക്കാറിന്റെ 'ലഹരി വിമുക്ത കേരളം' ക്യാംപയിനുമായി ബന്ധപ്പെട്ട് കേരള മീഡിയ അക്കാദമി വിവിധ സ്ഥലങ്ങളിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള ലഹരിവിരുദ്ധ ഫോട്ടോപ്രദർശനത്തിൽ ഉൾപ്പെടുത്താൻ മാധ്യമ ഫോട്ടോഗ്രാഫർമാരിൽ നിന്ന് ഫോട്ടോകൾ ക്ഷണിക്കുന്നു.  ചിത്രവിവരങ്ങളും വിശദവിവരങ്ങളും ഉൾപ്പെടുത്തി ചിത്രങ്ങൾ ഈ മാസം 20നകം kmaphotoexhibiton@gmail.com എന്ന ഇ മെയിൽ മുഖേന അയക്കണം. ഫോൺ-0471 2726275, 9447225524.

പി.എൻ.എക്സ്.  4903/2022

 

date