Skip to main content

മറ്റക്കര പോളിടെക്‌നിക് പ്രവേശനം

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റക്കര പോളിടെക്‌നിക് കോളേജിൽ 2022-2023 അധ്യയന വർഷത്തിൽ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ കോഴ്‌സിൽ ഇലക്ട്രോണിക്‌സ് എൻജിനിയറിങ്ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിങ്കമ്പ്യൂട്ടർ എൻജിനിയറിങ് ബ്രാഞ്ചുകളിൽ ഇതുവരെ അപേക്ഷിക്കാത്ത വിദ്യാർഥികൾക്കും നേരത്തെ അപേക്ഷിച്ചവർക്കും ഒറിജിനൽ സർട്ടിഫിക്കറ്റും ഫീസുമായി വന്ന് നേരിട്ട് അഡ്മിഷൻ നേടാം.

രണ്ടാം വർഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് മേൽപറഞ്ഞ ബ്രാഞ്ചുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്ലസ് ടുവി.എച്ച്.എസ്.ഇഐ.ടി.ഐ പാസ്സായ വിദ്യാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റും ഫീസുമായി വന്ന് അഡ്മിഷൻ നേടാം. കൂടുതൽ വിവരങ്ങൾക്ക്: 7907325067, 9947130573.

പി.എൻ.എക്സ്.  4908/2022

 

date