Skip to main content

വയോജനങ്ങൾക്ക് ഡിജിറ്റൽ ലിറ്ററസി ഉറപ്പാക്കാൻ  ചേന്ദമംഗലം 

 

വയോജനങ്ങൾക്ക് ഡിജിറ്റൽ ലിറ്ററസി ഉറപ്പാക്കുന്ന നൈപുണ്യ നഗരം പദ്ധതിയുമായി ചേന്ദമംഗലം പഞ്ചായത്ത്. എറണാകുളം ജില്ലാ പഞ്ചായത്തും ചേന്ദമംഗലം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പദ്ധതി പ്രകാരം 60 വയസിനു മുകളിൽ പ്രായമുള്ളവർക്കാണ് ഡിജിറ്റൽ സാക്ഷരത പരിശീലനം നൽകുന്നത്.

ഇംഗ്ലീഷ് വായിക്കാൻ സാധിക്കുന്ന വയോജനങ്ങൾക്കാണ് പരിശീലനം നൽകുന്നത്. 10  ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് സംഘടിപ്പിക്കുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. പഞ്ചായത്തിൽ നിന്നും കുറഞ്ഞത് 30 പേരെയെങ്കിലും പങ്കെടുപ്പിക്കാനാണ് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. പരമാവധി 50 പേർക്ക് വരെ പരിശീലനത്തിൽ പങ്കെടുക്കാം.

എല്ലാ വാർഡിലും വയോജന ക്ലബുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ ക്ലബുകളിൽ നിന്നുമാണ് ഓരോ വാർഡിൽ നിന്നും പരിശീലനം നേടാൻ താത്പര്യമുള്ള വയോജനങ്ങളെ കണ്ടെത്തുകയെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഉണ്ണികൃഷ്ണൻ പറഞ്ഞു.

date