Skip to main content

മലയോര മേഖലയിൽ രാത്രി യാത്ര ഒഴിവാക്കണം: ജില്ലാ കളക്ടർ

 

എറണാകുളം ജില്ലയിൽ പ്രത്യേകിച്ചു മലയോര മേഖലകളിൽ, അതി ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു.

     ജില്ലയിലെ മണ്ണിടിച്ചിൽ / ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ആവശ്യമായ ഇടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനും രാത്രിയാത്രകൾ നിരുത്സാഹപ്പെടുത്തുന്നതിനും ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും  വേണ്ട നടപടികൾ  സ്വീകരിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകൾക്ക് കളക്ടർ നിർദേശം നൽകി.

date