Skip to main content
ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയുടെ ഭാഗമായി നടത്തുന്ന പഞ്ചായത്ത് തല റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പരിശീലനം ആരംഭിച്ചു

 

ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയുടെ ഭാഗമായി നടത്തുന്ന പഞ്ചായത്ത് തല റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.  പദ്ധതിക്ക് ജില്ലാ പഞ്ചായത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും എല്ലാവരും ഒത്തൊരുമിച്ച്  വേഗത്തില്‍ ഈ ഉദ്യമം പൂര്‍ത്തിയാക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം  പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ മൂന്ന് ദിവസങ്ങളിലായിട്ടാണ് പരിശീലന പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

നിരക്ഷരരായവരെ കണ്ടെത്തി സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയിലെ നിരക്ഷരരെ കണ്ടെത്തുന്നതിനുള്ള സര്‍വേ പൂര്‍ത്തിയാക്കിയിരുന്നു. സര്‍വേയിലൂടെ 5728  നിരക്ഷരരെയാണ് ജില്ലയില്‍ കണ്ടെത്തിയത്. 

ഇവരെ സാക്ഷരരാക്കുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് തല റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത്. ഈ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ അതാത് പഞ്ചായത്തുകളിലെ ഇന്‍ട്രക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കും. തുടര്‍ന്ന് ഇന്‍സ്ട്രക്ടര്‍മാര്‍ വഴി നിരക്ഷരരെ പഠിപ്പിച്ച് പരീക്ഷയ്ക്ക് സജ്ജമാക്കും. അടുത്ത വര്‍ഷം ജനുവരി 22 ന് മുന്‍പായി പരീക്ഷ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റാണിക്കുട്ടി ജോര്‍ജ്ജ്, സാക്ഷരതാമിഷന്‍
സ്റ്റേറ്റ് കോ- ഓഡിനേറ്റർ നിർമ്മല ജോയ്
സാക്ഷരതാമിഷന്‍ ജില്ലാ കോ- ഓഡിനേറ്റര്‍ ദീപ ജെയിംസ്, അസിസ്റ്റന്റ് കോ- ഓഡിനേറ്റര്‍മാരായ കൊച്ചുറാണി മാത്യു, കെ.എം. സുബൈദ, ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്‍മാരായ കെ.ജി. രാധാകൃഷ്ണന്‍, എം.പി ജയന്‍, വി.എന്‍. അനില്‍ കുമാര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

date