Skip to main content

ലേലം

 

    എറണാകുളം ജില്ലാ ജയിലിലെ ഡോഗ് ബ്രീഡിംഗ് സെന്ററിലെ മൂന്ന് നായ്ക്കളെ ഒക്ടോബര്‍ 26-ന്  വൈകീട്ട് മൂന്നിന്  എറണാകുളം ജില്ലാ ജയിലില്‍ പരസ്യ ലേലം വഴി വില്പന നടത്തുന്നു. കെന്നല്‍ ക്ലബിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ള നായ്ക്കള്‍ക്ക് കൃത്യമായി വാക്‌സിനേഷന്‍ നടത്തിയിട്ടുള്ളതും, വെറ്ററിനറി ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളതും ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഉളളതുമാണ്. നായ്ക്കളെ നേരിട്ട് കാണുന്നതിന് താത്പര്യമുള്ളവര്‍ക്ക് ഓഫീസ് സമയത്ത് ജില്ലാ ജയിലിലെത്തി നായ്ക്കളെ പരിശോധിക്കാം. നേരിട്ട് ലേലത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്തവര്‍ക്ക് എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ പേരില്‍ സീല്‍ഡ് കവറില്‍ ലേലത്തുക രേഖപ്പെടുത്തി ഒക്ടോബര്‍ 26-ന് വൈകിട്ട് മൂന്നിനകം കിട്ടുന്ന തരത്തില്‍ അയക്കണം.

date