Skip to main content

ഭിന്നശേഷിക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് കപ്പാസിറ്റി ബിള്‍ഡിങ്ങ് പ്രോഗ്രാം ആരംഭിച്ചു

 

    ജില്ല ഭരണകൂടം ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഓഫ് പീപ്പിള്‍ വിത്ത് ഡിസബിലിറ്റി(എ.പി.ഡി)യുടെ സഹകരണത്തോടെ ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കായി നടപ്പാക്കുന്ന കപ്പാസിറ്റി ബിള്‍ഡിങ്ങ് പ്രോഗ്രാം ഓണ്‍ലൈന്‍ പരിശീലനം   ആരംഭിച്ചു. ഭിന്നശേഷിക്കാരുടെ ഉപജീവന മാര്‍ഗങ്ങള്‍ പരിപോഷിപ്പിക്കാനുള്ള പദ്ധതികള്‍ക്കുള്ള ഉപദേശം, ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള നൈപുണ്യ പാഠ്യ പദ്ധതിയുടെ രൂപീകരണം, പ്ലേസ്‌മെന്റ്, ജോലി ലഭിച്ചതിനു ശേഷമുള്ള പിന്തുണ, തൊഴിലുടമകളുടെ ബോധവത്കരണം, ഐഡിയേഷന്‍ എന്നീ മേഖലകളില്‍ ആയിരിക്കും എ.പി.ഡിയുടെ സഹകരണം ലഭിക്കുന്നത്. 

    ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ പി.എ ഫാത്തിമ മുഖ്യപ്രഭാഷണം നടത്തി. മഹാത്മാഗാന്ധി നാഷണല്‍ ഫെല്ലോ ജാവേദ് ഹുസൈന്‍ അധ്യക്ഷത വഹിച്ചു. സ്‌പെഷ്യല്‍ സ്‌കൂളുകള്‍, ബി.ആര്‍.സികള്‍, സന്നദ്ധസംഘടനകള്‍ എന്നിവര്‍ പരിശീലന പരിപാടിയുടെ ഭാഗമായി.

date