Skip to main content
ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന എസ്.സി , എസ്.ടി കോര്‍പ്പസ് ഫണ്ട് ജില്ലാ തല കമ്മിറ്റി യോഗം

എസ്.സി, എസ്.ടി കോര്‍പ്പസ് ഫണ്ട് ജില്ലാതല കമ്മിറ്റി യോഗം; 1.30 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി 

 

എസ്.സി, എസ്.ടി കോര്‍പ്പസ് ഫണ്ടുപയോഗിച്ച് നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട എസ്.സി, എസ്.ടി കോര്‍പ്പസ് ഫണ്ട് ജില്ലാ തല കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു.

 യോഗത്തില്‍ 1.30 കോടി രൂപയുടെ ഏഴ് പദ്ധതികള്‍ക്ക്  അംഗീകാരം നല്‍കി. വൈപ്പിൻ ബ്ലോക്കിലെ മൂരിപ്പാടം എസ്.സി കോളനിയിലെ റോഡ് കട്ടവിരിക്കല്‍, അതിര്‍ത്തി സംരക്ഷണം, ചേന്ദമംഗലം സ്വരുമ റോഡിന്റെ കോണ്‍ക്രീറ്റിങ്ങ്, വാഴക്കുളം ബ്ലോക്കിലെ നെടുമല പട്ടികജാതി കോളനിയിലെ അതിര്‍ത്തി സംരക്ഷണം, മുല്ലപ്പള്ളിത്തടം എസ്.സി കോളനി റോഡ് നവീകരണം, മൂവാറ്റുപുഴ ബ്ലോക്കിലെ ചെങ്ങറ കോളനിയിലെ റോഡ് കോണ്‍ക്രീറ്റിങ്ങ് , പാമ്പാക്കുട ബ്ലോക്കിലെ ഇല്ലിക്കുന്ന് കോളനി സംരക്ഷണ ഭിത്തി നിര്‍മാണം, മൂവാറ്റുപുഴ നഗരസഭയിലെ രണ്ടാര്‍ കോളനി റോഡ് നവീകരണം എന്നീ പദ്ധതികള്‍ക്കാണ് കമ്മിറ്റി അംഗീകാരം നല്‍കിയത്. 

പദ്ധതികള്‍ യഥാസമയം പൂര്‍ത്തീകരിക്കുന്നുണ്ടെന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആവശ്യപ്പെട്ടു. യോഗത്തില്‍ പി.വി ശ്രീനിജിൻ എം.എല്‍.എ, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ പി.എ. ഫാത്തിമ തുടങ്ങിയവര്‍ പങ്കെടുത്തു.

date