Skip to main content

കോട്ടുവള്ളി പഞ്ചായത്തിൽ മൃഗക്ഷേമ ബോധവത്ക്കരണ സെമിനാർ ബുധനാഴ്ച്ച  (19)

 

മൃഗസംരക്ഷണ വകുപ്പ് 2022-23 സാമ്പത്തിക വർഷത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന മൃഗക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി  കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ബുധനാഴ്ച്ച (ഒക്ടോബർ 19) രാവിലെ 10 മുതൽ ബോധവത്കരണ സെമിനാർ നടത്തുന്നു. കോട്ടുവള്ളി വെറ്റിനറി ഡിസ്പെൻസറി കോൺഫറൻസ് ഹാളിൽ മൃഗ ക്ഷേമവുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും സംബന്ധിച്ച് നടക്കുന്ന സെമിനാർ  ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി ഉദ്ഘാടനം ചെയ്യും. മൃഗ സംരക്ഷണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ (റിട്ടയേർഡ്) ഡോ. ബേബി ജോസഫ് ക്ലാസ് നയിക്കും.

പെറ്റ് ഷോപ്പ് റൂൾ, മാർക്കറ്റ് റൂൾസ്, നാട്ടാന പരിപാലന നിയമം, ഡോഗ് ബ്രീഡിങ്ങ് റൂൾ, എബിസി ഡോഗ് റൂൾ, പി.സി.എ ആക്ട്, പഞ്ചായത്ത് ആക്ട് നിയമങ്ങൾ സംബന്ധിച്ചിട്ടുള്ള ബോധവത്കരണം എന്നിവ സെമിനാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനപ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ വിശിഷ്ട വ്യക്തികൾ, മൃഗ ക്ഷേമ പ്രവർത്തകർ, പെറ്റ് ഷോപ്പ് ഉടമസ്ഥർ, ഡോഗ് ബ്രീഡേഴ്സ്, പൊതുജനങ്ങൾ എന്നിവർ സെമിനാറിൽ പങ്കെടുക്കും.

date