Skip to main content

പോഷ് ആക്ട് 2013: കമ്മിറ്റി രൂപീകരിക്കണം

 

    തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമം തടയല്‍ നിയമം 2013 സെക്ഷന്‍ 4 പ്രകാരം പത്തോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മിറ്റി (ഐ.സി) രൂപീകരിക്കേണ്ടതാണെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു. 

    തൊഴിലിടങ്ങളില്‍ ലൈംഗിക അതിക്രമം നടന്നാല്‍ ഇന്റേണല്‍ കമ്മിറ്റിക്ക് പരാതി നല്‍കാം. കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം സ്ഥാപന മേധാവി തുടര്‍നടപടികള്‍ സ്വീകരിക്കണം. ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കാതിരുന്നാല്‍ സെക്ഷന്‍ 26 പ്രകാരം തൊഴിലുടമയില്‍ നിന്നും 50,000 രൂപ വരെ പിഴ ഈടാക്കാം. പത്തില്‍ കുറവ് ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍,  അസംഘടിത മേഖലയിലുള്ളവര്‍ എന്നിവര്‍ക്കു ജില്ലാതല ലോക്കല്‍ കമ്മറ്റിക്കു (എല്‍.സി) പരാതി നല്‍കാം.

date