Skip to main content
കോതമംഗലം ചേലാട്ടിൽ അതിഥി തൊഴിലാളികൾക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി  വാർഡ്‌ കൗൺസിലർ ലിസി പോൾ ഫ്ളാഗ് ഓഫ് ചെയ്യുന്നു

ലഹരി വിരുദ്ധ പ്രചാരണം: ചേലാട്ടില്‍ അതിഥി തൊഴിലാളികള്‍ക്കായി  ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

    അതിഥി തൊഴിലാളികള്‍ക്കിടയില്‍ ലഹരിവിരുദ്ധ സന്ദേശം എത്തിക്കുന്നതിനായി കോതമംഗലത്ത് ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു. കോതമംഗലം ചേലാട്ടില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ കൗണ്‍സിലര്‍ ലിസി പോള്‍ ഉദ്ഘാടനം ചെയ്തു.

    തൊഴില്‍ വകുപ്പും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും എക്‌സൈസ് വകുപ്പും സംയുക്തമായാണു പരിപാടികള്‍ സംഘടിപ്പിച്ചത്. സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.സി എല്‍ദോ ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍കി.

    ചടങ്ങില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ വി.കെ നവാസ് അധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജയ് മാത്യു, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ മുഹമ്മദ് ഷാ, തൊഴില്‍ വകുപ്പ് സ്റ്റാഫ് എ.എം ലിസി, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    സംസ്ഥാന സര്‍ക്കാരിന്റെ ലഹരി മുക്ത കേരളം ക്യാംപയിനിന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ 22 വരെ അതിഥി തൊഴിലാളികളെ ലഹരിയില്‍ നിന്നും വിമുക്തരാക്കുന്നതിനും ലഹരി ഉപയോഗവും വിതരണവും തടയുകയുന്നതിനുമായി വിപുലമായ പരിപാടികളാണ് ജില്ലയില്‍ നടന്നുവരുന്നത്.

date