Skip to main content

പുനർഗേഹം പദ്ധതി :  അവലോകന യോഗം ചേര്‍ന്നു

 

തീരദേശ വേലിയേറ്റ മേഖലയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും സുരക്ഷിതമായി പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയുടെ അവലോകന യോഗം ചേര്‍ന്നു. ചെല്ലാനം മത്സ്യഭവൻ ഓഫീസിൽ നടന്ന യോഗത്തില്‍ കെ.ജെ മാക്സി എം.എല്‍.എ അധ്യക്ഷത വഹിച്ചു.  ചെല്ലാനം പഞ്ചായത്ത് പരിധിയിൽ തന്നെ ഫ്ലാറ്റ് നിർമ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി താല്പര്യമുള്ളവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് എം.എല്‍.എ പറഞ്ഞു. 

പദ്ധതി പ്രകാരം 34 ഗുണഭോക്താക്കൾ ആണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചത്. 34 ഗുണഭോക്താക്കൾ ഇതര ജില്ലകളിലേക്ക് മാറി താമസിക്കുന്നതിന് സന്നദ്ധമാണെന്ന് അറിയിച്ചതിനാല്‍ സമീപ ജില്ലകളിലേക്ക് അപേക്ഷകൾ കൈമാറിയിട്ടുണ്ട്. 
 പഞ്ചായത്തിലെ ഭരണ സമിതി അംഗങ്ങളും  പദ്ധതി  ഗുണഭോക്താക്കളും ഫിഷറീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

date