Skip to main content

കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ്:  വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണം തുടങ്ങി

    കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ യോഗ തീരുമാനപ്രകാരം 2022 സെപ്റ്റംബര്‍ മാസം മുതല്‍ അംഗത്വ കാലാവധിക്ക് അനുസൃതമായി വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണം തുടങ്ങിയതായി ചെയര്‍മാന്‍ എം.പി.അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു. 1279 അംഗങ്ങളാണ് നിലവില്‍ ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നത്. ഇവര്‍ക്ക് പെന്‍ഷന്‍ തുകയില്‍ 150 രൂപ മുതല്‍ 1050 രൂപ വരെ വര്‍ധനയുണ്ടാകും. പ്രതിമാസം ശരാശരി 60 പേര്‍ക്ക് പുതുതായി പെന്‍ഷന്‍ അനുവദിക്കും. പെന്‍ഷന്‍ വര്‍ധന മൂലം പ്രതിമാസം 9 ലക്ഷം രൂപയുടെ അധിക ബാധ്യത ഉണ്ടായതായും ചെയര്‍മാന്‍ വ്യക്തമാക്കി. 

date