Skip to main content

ചെമ്മീന്‍കെട്ട് ലൈസന്‍സ്

 

ജില്ലയില്‍ നിലവില്‍ ചെമ്മീന്‍കെട്ട് നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ മത്സ്യകര്‍ഷകരും തൃശൂര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയക്ടറുടെ കാര്യാലയത്തില്‍ നിന്ന് നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷ ഫോമുകളില്‍ ചെമ്മീന്‍കെട്ട് ലൈസന്‍സ്/രജിസ്‌ട്രേഷനുള്ള അപേക്ഷയും കൂടാതെ വില്ലേജ് ഓഫീസറുടെ പക്കല്‍ നിന്നുള്ള ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, കരം അടച്ച രസീത് എന്നിവ ഉളളടക്കം ചെയ്ത് ഒക്ടോബര്‍ 31നകം കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ചെമ്മീന്‍കെട്ട് ഫാമുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date