Skip to main content

വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ഒഴിവ്

 

വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. . സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ജി.എന്‍.എം/ ബി.എസ്.സി നഴ്സിങ്, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനും ലാബ് ടെക്നീഷ്യന് ഡി.എം.എല്‍.റ്റി/ ബി.എസ്.സി എം.എല്‍.റ്റി, പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും ഫാര്‍മസിസ്റ്റിന് ഡി.ഫാം/ ബി.ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ താലൂക്ക് ആശുപത്രിയില്‍ ഒക്ടോബര്‍ 22ന് രാവിലെ 10.30ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ബന്ധപ്പെട്ട എല്ലാ രേഖകളും സഹിതം എത്തണം.

date