Skip to main content

സ്‌പോട്ട് അഡ്മിഷന്‍

 

തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ.പോളിടെക്‌നിക് കോളജില്‍ ത്രിവല്‍സര ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നു. റാങ്ക് ഒന്ന് മുതല്‍ 20000 വരെ എല്ലാ വിഭാഗത്തില്‍പ്പെട്ട അപേക്ഷകരും റാങ്ക് 20001 മുതല്‍ 22000 വരെ ബി.എച്ച്, വി.എച്ച്, വി.കെ, എസ്.സി വിഭാഗത്തില്‍പ്പെട്ടവരും ഇഡബ്ല്യുഎസ്, ടി.എച്ച്.എസ്.എല്‍.സി (ടി.എച്ച്) വിഭാഗത്തില്‍പ്പെട്ടവര്‍ എല്ലാവരും എല്‍.എ, ബി.എക്‌സ്, ഡി.വി, കെ.എന്‍, കെ.യു, എസ്.ടി, പി.എച്ച് വിഭാഗത്തില്‍പ്പെട്ടവരുമാണ് അഡ്മിഷന് എത്തേണ്ടത്. താത്പര്യമുളള അപേക്ഷകര്‍  ഒക്‌ടോബര്‍ 21ന് രാവിലെ ഒന്‍പതിനകം പോളിടെക്‌നിക് കോളജ് ഓഫീസില്‍ രജിസ്‌ട്രേഷന് എത്തിച്ചേരണം. എസ്.എസ്.എല്‍.സി, സംവരണം തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകള്‍ ആധാര്‍കാര്‍ഡ്, ഫീസാനുകൂല്യത്തിന് വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രവേശന സമയത്ത്  എത്തിക്കണം. പ്രവേശനം ലഭിക്കുന്നവര്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് , സ്വഭാവസര്‍ട്ടിഫിക്കറ്റ്  എന്നിവ എത്തിക്കണം. ഒഴിവുകളുടെ വിവരം www.polyadmission.org ല്‍ ലഭിക്കും.

date