Skip to main content
പോർക്കുളം ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡിഎസും സംയുക്തമായി പോർക്കുളം ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച ജെൻഡർ റിസോർസ് സെന്റർ വാരാചരണം

ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ വാരാചരണം സംഘടിപ്പിച്ചു

 

പോര്‍ക്കുളം ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡിഎസും സംയുക്തമായി പഞ്ചായത്തില്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ വാരാചരണം സംഘടിപ്പിച്ചു. വാരാചരണത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം, ലീഗല്‍ ക്ലിനിക്ക്, ലോക ഭക്ഷ്യദിനം, അന്താരാഷ്ട്ര ഗ്രാമീണ വനിതാദിനം എന്നിവയെ സംബന്ധിച്ചുള്ള ബോധവത്കരണ ക്ലാസുകള്‍ നടത്തി. അമ്പതോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തെ കുറിച്ചുള്ള ക്ലാസ് പഞ്ചായത്ത് മുന്‍ സെക്രട്ടറി പ്രേംരാജ്, ലീഗല്‍ ക്ലിനിക്കിനെ കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ രാമകൃഷ്ണന്‍, ലോക ഭക്ഷ്യദിനത്തെ കുറിച്ച് കാട്ടകാമ്പാല്‍ ഐസിഡിഎസ് ഓഫീസര്‍ രേഷ്മ, അന്താരാഷ്ട്ര ഗ്രാമീണ വനിതാദിനത്തെ കുറിച്ച് മെഡിക്കല്‍ സൈക്കാട്രി അനിറ്റ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. 

വാരാചരണം പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷ ശശി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി സി കുഞ്ഞന്‍, അഖില മുകേഷ്, വാര്‍ഡ് മെമ്പര്‍മാരായ വിജിത പ്രജി, സുധന്യ സുനില്‍ കുമാര്‍, നിമിഷ വിഗീഷ്, രേഖ ജയരാമന്‍, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ലത സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date