Skip to main content

വാക്-ഇന്‍-ഇന്റര്‍വ്യൂ

 

    തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജില്‍ ക്രിയാശരീര വകുപ്പില്‍ ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത ബന്ധപ്പെട്ട വിഷയത്തിലുളള ബിരുദാനന്തര ബിരുദം, എ ക്ലാസ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയം അഭിലഷണീയം. 

     ദിവസവേതനാടിസ്ഥാനത്തിലുളള കാലാവധി പരമാവധി 90 ദിവസമോ, അതിനു മുമ്പ് സ്ഥിര നിയമനം നടത്തുന്നതുവരെയോ ആയിരിക്കും. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  വാക്-ഇന്‍-ഇന്റര്‍വ്യൂവിന്  ഒക്ടോബര്‍ 29 രാവിലെ 11-ന് ഹാജരാകണം.

date