Skip to main content
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്ത്

വനിതാ കമ്മിഷന്‍ സിറ്റിംഗ്; 40 പരാതികള്‍ തീര്‍പ്പാക്കി

 

    വനിതാ കമ്മിഷന്‍ എറണാകുളം ജില്ലാ സിറ്റിംഗിന്റെ ആദ്യ ദിനത്തില്‍ 40 പരാതികള്‍ തീര്‍പ്പാക്കി. രണ്ടു പരാതികളില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ബാക്കി 46 പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. 

    കാക്കനാട് ജില്ലാപഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടന്ന സിറ്റിംഗില്‍ വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവര്‍ പരാതികള്‍ കേട്ടു. 

    കുടുംബപ്രശ്നങ്ങള്‍, അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട പരാതികള്‍, ഗാര്‍ഹിക പീഡന പരാതികള്‍ തുടങ്ങിയ പരാതികളാണ് സിറ്റിംഗില്‍ പരിഗണിച്ചത്. സിറ്റിംഗ് വ്യാഴാഴ്ചയും (ഒക്ടോബര്‍ 20) തുടരും.

date