Skip to main content
എളമക്കര ഗവ. എച്ച്.എച്ച്. എസിലെ എന്‍.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തില്‍ നവീകരിച്ച് നൽകുന്ന ഉന്തുവണ്ടിയുടെ     താക്കോല്‍ ദാനം വാര്‍ഡ് കൗണ്‍സിലര്‍ സീന ഗോകുലന്‍ നിര്‍വ്വഹിക്കുന്നു

ഉന്തുവണ്ടി നവീകരിച്ചു നല്‍കി 

 

    എളമക്കര ഗവ. എച്ച്.എച്ച്. എസിലെ എന്‍.എസ്.എസ് യൂണിറ്റംഗങ്ങള്‍ ഉന്തുവണ്ടി നവീകരിച്ചു നല്‍കി.സഹജീവിക്കരിക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായാണ് എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഉന്തുവണ്ടി നവീകരിച്ചു നല്‍കിയത്.  

എളമക്കര സ്വദേശിയായ ഭാമയ്ക്കാണ് വണ്ടി നല്‍കിയത്. ഉന്തുവണ്ടിയുടെ താക്കോല്‍ ദാനം വാര്‍ഡ് കൗണ്‍സിലര്‍ സീന ഗോകുലന്‍ നിര്‍വ്വഹിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ ബിന്ദു ഗോപി, എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ ബാബു ജോണ്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പ്രിസില്ല ഡിസൂസ, എന്‍.എസ്.എസ് വൊളന്റിയേഴ്സ് തുടങ്ങിയവര്‍ പങ്കെടുത്തു.

date