Skip to main content

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ:  പറവൂർ മണ്ഡലംതല അവലോകനയോഗം വെള്ളിയാഴ്ച ( 21)

 

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ പറവൂർ നിയോജക മണ്ഡലത്തിലെ പ്രവർത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച അവലോകന യോഗം ഒക്ടോബർ 21 വെള്ളിയാഴ്ച്ച രാവിലെ 10 മുതൽ കേരള നിയമസഭാ പ്രതിപക്ഷ നേതാവും പറവൂർ നിയോജക മണ്ഡലം എം.എൽ.എയും ആയ അഡ്വ വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. 

പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിംന സന്തോഷ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യാ തോമസ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി പ്രദീഷ്,പറവൂർ നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി ടീച്ചർ,  ,ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ.രമ, ജനറൽ മാനേജർ പി.എ നജീബ്, വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാർ, പറവൂർ താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസർ വി.ആർ തരുൺ കുമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

date