Skip to main content

ഹൈപ്പോത്തിക്കേഷന്‍ വഴി വാങ്ങിയ വാഹനം  മറിച്ചുവിറ്റ പ്രതിക്ക് 3 വര്‍ഷം തടവ് ശിക്ഷയും പിഴയും

 

    എറണാകുളം ചിറ്റൂരിലെ ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് ലിമിറ്റഡ് കമ്പനിയില്‍ നിന്നും ഹൈപ്പോത്തിക്കേഷന്‍ എഗ്രിമെന്റ് പ്രകാരം ലോണില്‍ വാങ്ങിച്ച വാഹനം ഫൈനാന്‍സ് കമ്പനി അറിയാതെ വിശ്വാസ വഞ്ചന കാണിച്ച് മറ്റൊരാള്‍ക്ക് മറിച്ച് വിറ്റതിന് മട്ടാഞ്ചരി  ബി.എസ്.എസ് റോഡില്‍ ബംഗ്ലാവ് പറമ്പില്‍ ഹൗസ് നം.5/362 വി.എ നൗഫലിനെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്  മിനി.ആര്‍ മൂന്ന് വര്‍ഷ തടവും ശിക്ഷയും 10000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. 

    2013 ഏപ്രില്‍ 17 നു പോപ്പുലര്‍ മെഗാ മോട്ടോഴ്‌സില്‍ നിന്ന് ഒരു  ടാറ്റാ എയ്‌സ് വാണിജ്യ വാഹനം ഹയര്‍ പര്‍ച്ചേസ് രീതിയില്‍  വാങ്ങുവാനായി പ്രതി നൗഫല്‍, ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് ലിമിറ്റഡ്  കമ്പനിയെ സമീപിച്ചു.  പ്രതിക്ക് വാഹനം വാങ്ങുന്നതിനായി 2,17,000 രൂപ ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് ലിമിറ്റഡ് കമ്പനി പോപ്പുലര്‍ മെഗാ മോട്ടോഴ്‌സിന് നേരിട്ട് നല്‍കുകയും പ്രതി നൗഫല്‍ വാഹനം സ്വന്തം പേരില്‍ വാങ്ങി  മറിച്ചു വില്‍ക്കുകയുമാണുണ്ടായത്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനു വേണ്ടി എറണാകുളം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പ്രേംനാഥ് പി ഹാജരായി.

date