Skip to main content

മെഷീന്‍ ടൂള്‍ മെയിന്റനന്‍സ് കോഴ്‌സില്‍ സീറ്റ് ഒഴിവ്

 

    ഒക്ടോബര്‍ 25 മുതല്‍ ആരംഭിക്കുന്ന മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്  എന്ന നാല് ആഴ്ച ദൈര്‍ഘ്യമുള്ള കോഴ്‌സിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.  അപേക്ഷകള്‍ ഐ.ടി.ഐ കളമശ്ശേരി ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന എ.വി.ടി.എസ് കളമശ്ശേരിയില്‍ നേരിട്ട് നല്‍കാം.  ഐ.ടി.ഐ ഫിറ്റര്‍, ടര്‍ണര്‍, മെഷിനിസ്റ്റ് എന്നീ ട്രേഡുകള്‍ പാസായവര്‍ക്കോ മെക്കാനിക് ഡിപ്ലോമ/ഡിഗ്രിയുള്ളവര്‍ക്കോ മെക്കാനിക്  വര്‍ക്ക്‌ഷോപ്പുകളില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പോടു കൂടിയോ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2557275 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. 

date